Maradona, football legend, was a champion of Latin America's left
ലോകത്തെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഭൂമിയാണ്. ചെഗുവേരയുടേയും ഫിദല്‍ കാസ്ട്രോയുടേയും ഹ്യൂഗോ ഷാവേസിന്റേയും എല്ലാം നാട്. അത്തരമൊരു ചരിത്രഭൂമികയെ പിന്‍പറ്റാതിരിക്കാന്‍ ഡീഗോ മറഡോണ എന്ന ഫുട്ബോള്‍ മാന്ത്രികനും കഴിയില്ലായിരുന്നു.ലാറ്റിനമേരിക്കന്‍ ഇടത് മുന്നേറ്റങ്ങള്‍ക്കൊപ്പം എന്നും ഡീഗോ മറഡോണ നിലകൊണ്ടു. മറഡണയുടെ രാഷ്ട്രീയ ബോധ്യങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധ പക്ഷത്താകുന്നതിന് പ്രധാന കാരണം ഫിദല്‍ കാസ്ട്രോയുടേയും ചെഗുവേരയുടേയും സ്വാധീനങ്ങളായിരുന്നു എന്ന് പറയാം